അടൂർ: ക്ഷീരമേഖലയിൽ സംസ്ഥാനം കൈവരിച്ചിരിക്കുന്നത് സമാനതകൾ ഇല്ലാത്ത മുന്നേറ്റമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഏറത്ത് പഞ്ചായത്തിലെ 12,14 വാർഡുകൾ കേന്ദ്രീകരിച്ച് ക്ഷീരസംഘത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകർക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും ചിറ്റയം കൂട്ടിച്ചേർത്തു. സംഘം പ്രസിഡന്‍റ് രാജേഷ് മണക്കാല അധ്യക്ഷതവഹിച്ചു. പാൽവിതരണോദ്ഘാടനം മേലൂട് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്‍റ് എ.പി. ജയനും പാൽ സമാഹരണ ഉദ്ഘാടനം ടി.ആർ.സി.എം.പി.യു ഡയറക്ടർ ബോർഡ് അംഗം മുണ്ടപ്പള്ളി തോമസും നിർവഹിച്ചു. എസ്. അച്യുതൻ, സന്തോഷ് ചാത്തന്നുപ്പുഴ, ടി.ഡി. സജി, രാജേഷ് അമ്പാടി, പഴകുളം ശിവദാസൻ, ശ്രീജകുമാരി, അനിൽ പൂതക്കുഴി, ആർ. സിന്ധു, ക്ഷീരവികസന ഓഫിസർ കെ. പ്രദീപ്കുമാർ, ഗിരീഷ് കൃഷ്ണൻ, പി. വിജയൻ, ബോർഡ് അംഗം മുരളീധരൻ പിള്ള നമ്പൂരേത്ത് തുടങ്ങിയവർ സംസാരിച്ചു. PTL ADR Ksheeram ഏറത്ത് പഞ്ചായത്ത് ക്ഷീരസംഘത്തിൻെറ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.