പന്തളം: വേനൽമഴയിൽ കൊയ്ത്തിനുപാകമായ നെല്ല് പന്തളം മേഖലയിൽ വെള്ളത്തിലായിട്ട് രണ്ടാഴ്ച പിന്നിട്ടു. മഴ മാറിയിട്ടും നെല്ല് കൊയ്‌തെടുക്കാനായിട്ടില്ല. കൊയ്ത്തുയന്ത്രം ലഭിക്കാത്തതാണ് കർഷകർ നേരിടുന്ന പ്രതിസന്ധി. യന്ത്രം എത്തിച്ചാലും വെള്ളത്തിൽവീണ നെല്ലിൻെറ പകുതിമാത്രമേ യന്ത്രമുപയോഗിച്ച് കൊയ്‌തെടുക്കാനാവൂ. രണ്ടുദിവസമായി മഴ മാറിനിൽക്കുന്നതുകൊണ്ട് പല പാടശേഖരങ്ങളിലെയും വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. നെൽച്ചെടികൾ കൊയ്യാൻ പാകമായപ്പോഴാണ് മഴയെത്തിയത്. പന്തളം കരിങ്ങാലി, മാവര തുടങ്ങിയ മേഖലയിലെ കർഷകരും പാടശേഖരസമിതികളും വളരെനേരത്തേതന്നെ ഇടനിലക്കാർ മുഖേന കൊയ്ത്തുയന്ത്രങ്ങൾ ബുക്ക് ചെയ്തിരുന്നതാണ്. മണിക്കൂറിന് 1900 രൂപയാണ് അംഗീകൃത നിരക്കെങ്കിലും യന്ത്രങ്ങളുടെ ലഭ്യതക്കുറവുമൂലം 2400 രൂപ നിരക്കിലാണ് എത്തിക്കുന്നത്. കുട്ടനാട്ടിൽ കൊയ്ത്ത് നടക്കുന്നതിനാലാണ് ഇവിടങ്ങളിൽ യന്ത്രങ്ങൾ എത്തിക്കാൻ കഴിയാത്തതെന്നാണ് ഇടനിലക്കാർ നൽകുന്ന മറുപടി. കുട്ടനാട്ടിലെ കൊയ്ത്തിനുശേഷം മിക്ക യന്ത്രങ്ങളും കർണാടകയിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ടെന്നും പറയുന്നു. അവിടെ മണിക്കൂറിന് 3000 രൂപയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.