പത്തനംതിട്ട: കേന്ദ്ര അവഗണനയിലും പെട്രോൾ-ഡീസൽ പാചകവാതക വിലവർധനയിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസ് പടിക്കൽ നടന്ന ധർണ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. ബി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരൻ, പ്രഫ. ടി.കെ.ജി. നായർ, അഡ്വ.ടി. സക്കീർ ഹുസൈൻ, എം.വി. സഞ്ജു, കെ.അനിൽകുമാർ, അബ്ദുൽ ഷുക്കൂർ, വി.കെ. പുരുഷോത്തമൻ പിള്ള, ജോൺ വി. തോമസ്, സുമേഷ് ഐശ്വര്യ, എം. മുഹമ്മദ് സാലി, അഡ്വ. വർഗീസ് മുളക്കൽ, സുരേഷ് ബാബു, മാത്യു മരോട്ടിമുട്ടിൽ എന്നിവർ സംസാരിച്ചു. പി.കെ. ജേക്കബ് സ്വാഗതവും സി.പി.എം ഏരിയ സെക്രട്ടറി പി.ആർ. പ്രദീപ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.