റാന്നി: സിവിൽ സ്റ്റേഷൻ കൊതുകുവളർത്തൽ കേന്ദ്രമായി മാറുന്നു. കൊതുകിന് പുറമേ ദുർഗന്ധവും വ്യാപിക്കുന്നു. പുതുതായി പണിയുന്ന സിവിൽ സ്റ്റേഷനിലെ ഒന്നാംനിലയുടെ ഇടനാഴിയിലാണ് മലിനജലം കെട്ടി കൊതുകുകൾ പെരുകുന്നത്. സമീപത്തെ സിവിൽ സപ്ലൈസ് വകുപ്പിൻെറ ഓഫിസിലെ ജീവനക്കാർക്കും ഇവിടെ എത്തുന്ന പൊതുജനങ്ങൾക്കും കൊതുകുകടിയും ദുർഗന്ധവും കാരണം പൊറുതിമുട്ടുന്ന അവസ്ഥയാണ്. കെട്ടിടത്തിൻെറ നിർമാണത്തിനിടെ മുകൾനിലകൾ കോൺക്രീറ്റ് ചെയ്തഭാഗം നനക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം ഒലിച്ചിറങ്ങിയാണ് താഴത്തേനിലയിൽ കെട്ടിനിൽക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നിർമാണ പ്രവൃത്തി നടക്കുന്നു. മുമ്പ് വേനലായതിനാൽ വെള്ളം വറ്റിപ്പോകുമായിരുന്നു. കഴിഞ്ഞ കുറേ ദിനങ്ങളായി മഴ തുടരുന്നതിനാൽ വെള്ളം കൂടുന്നതല്ലാതെ വറ്റുന്നുമില്ല. ptl rni _1 civil നിർമാണം നടക്കുന്ന സിവിൽ സ്റ്റേഷൻെറ ഒന്നാംബ്ലോക്കിൻെറ താഴത്തേനിലയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ പെരുകിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.