പത്തനംതിട്ട: നിലക്കലിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് കുട്ടികളടക്കം എട്ടുപേർക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം മണ്ണാശ്ശേരി സ്വദേശികളായ കരുണാകരൻ (78), വാസു (69), ഷൈലജ (62), ശ്രീജിത് (38), പാർവതി (5), വൈഗ (രണ്ടര), വൈദേഹി (9), ശിവദ (8) എന്നിവർക്കാണ് പരിക്കേറ്റത്. കരുണാകരൻെറയും വാസുവിൻെറയും പരിക്ക് ഗുരുതരമാണ്. തലക്കും കാലിനുമാണ് ഇവരുടെ പരിക്ക്. എല്ലാവരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകസംഘം സഞ്ചരിച്ച കാർ 11മണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. 10പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഫയർഫോഴ്സാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.