പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുനിസിപ്പൽ ഇടത്താവളത്തിൽ പ്രത്യേക നഗരി ഒരുങ്ങുന്നു. 635 പ്രതിനിധികൾക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് നിർമിക്കുന്നത്. ചരിത്ര ചിത്രപ്രദർശനം, ഗ്രന്ഥോത്സവം എന്നിവ സമ്മേളന നഗറിൽ സജ്ജീകരിക്കും. ഫുഡ് കോർട്ട് എന്ന പേരിൽ ഭക്ഷണശാലയും പന്തലിനുള്ളിൽ ഉണ്ടാകും. സമ്മേളന നഗറിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ സൻെററും സജ്ജീകരിക്കും. വിവിധ സാംസ്ക്കാരിക പരിപാടികളും സമ്മേളന നഗറിൽ സംഘടിപ്പിക്കുന്നുണ്ട്. 27 മുതൽ 30 വരെ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനായി നിർമിക്കുന്ന പന്തലിൻെറ നിർമാണ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പി. ഉദയഭാനു, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ്കുമാർ എം.എൽ.എ, സംഘാടക സമിതി ജനറൽ കൺവീനർ പി.ബി. സതീഷ് കുമാർ, ട്രഷറർ സംഗേഷ് ജി.നായർ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. പത്മകുമാർ, പി.ആർ. പ്രസാദ്, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. മനു, ആർ. ശ്യാമ, സെക്രട്ടറി ബി. നിസാം, പ്രസിഡൻറ് എം.സി. അനീഷ് കുമാർ എന്നിവർ പങ്കെടുത്തു. പടം: PTL47dyfi ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിനായി പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ തയാറാക്കുന്ന പ്രത്യേക നഗരിക്കായി നിർമിക്കുന്ന പന്തലിൻെറ കാൽനാട്ട് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.