പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് താഴുന്നു. ഇപ്പോൾ ജലനിരപ്പ് 45 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് 60.77 ശതമാനമായിരുന്നു. സംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ പെയ്തെങ്കിലും കാര്യമായ നീരൊഴുക്ക് ഉണ്ടായില്ല. ദിവസവും ഒരടിയിലധികം വെള്ളം താഴുന്നുണ്ട്. ജലനിരപ്പ് താഴ്ന്നതോടെ ആനത്തോട് ജലസംഭരണിക്കുള്ളിലെ കുന്നുകൾ പലയിടത്തും തെളിഞ്ഞുതുടങ്ങി. കക്കാട് ജലവൈദ്യുതി പദ്ധതിയുടെ മൂഴിയാർ അണക്കെട്ടിൻെറ വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴയുടെ ശക്തി വളരെ കുറവാണ്. കക്കി -ആനത്തോട് അണക്കെട്ടിൽ 961.94 മീറ്ററും പമ്പയിൽ 971.7 മീറ്ററുമാണ് ജലനിരപ്പ്. കഴിഞ്ഞ ദിവസം പമ്പയിൽ ഏഴും കക്കിയിൽ 22 ഉം മില്ലി മീറ്റർ മഴ പെയ്തു. പദ്ധതിയിൽ രണ്ട് ജനറേറ്റർ ഒഴികെ ബാക്കി നാലും പൂർണ ശേഷിയിലാണ് പ്രവർത്തനം. കാലവർഷത്തിന് മുന്നോടിയായി പരമാവധി വെള്ളം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ശബരിഗിരി പദ്ധതിയിൽനിന്ന് വൈദ്യുതോൽപാദത്തിനുശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ചാണ് കക്കാട് പദ്ധതിയുടെ പ്രവർത്തനം. ഉൽപാദനത്തിനുശേഷം കക്കാട്ടാറ്റിലൂടെ ഒഴുകുന്ന വെള്ളം ഉപയോഗിച്ചാണ് അള്ളുങ്കൽ ഇ.ഡി.സി.എൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, മണിയാർ കാർബോറാണ്ടം, പെരുനാട് പദ്ധതി എന്നിവിടങ്ങളിൽ വൈദ്യുതോൽപാദനം നടക്കുന്നത്. പടം: PTL46sabarigiri ശബരിഗിരി പദ്ധതിയിലെ കക്കി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.