പത്തനംതിട്ട: ഇന്ത്യയുടെ ബഹുസ്വരതയുടെ അടിസ്ഥാനം ഭരണഘടനയാണെന്നും അതിനെ അപ്രസക്തമാക്കാനുള്ള ഓരോ നീക്കവും ഇന്ത്യ എന്ന ആശയത്തെയാണ് ഇല്ലാതാക്കുന്നതെന്നും എൻ.സി.പി ജില്ല വൈസ് പ്രസിഡൻറ് എം. മുഹമ്മദ് സാലി. നാഷനലിസ്റ്റ് എസ്.സി/എസ്.ടി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോക്ടർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.കെ. മുരളീദാസ് അധ്യക്ഷത വഹിച്ചു. മാത്തൂർ സുരേഷ്, ദാമോദരൻ ഓമല്ലൂർ, രാജു ഉളനാട്, കെ.ജി. റോയ്, വാഴമുട്ടം മോഹനൻ, ശരണ്യ, സുജാത, റെജി വി.കെ, ജയൻ റാന്നി എന്നിവർ സംസാരിച്ചു. Photo caption : PTL41ncp ഡോക്ടർ അംബേദ്കർ ദിന അനുസ്മരണം എൻ.സി.പി ജില്ല വൈസ് പ്രസിഡൻറ് എം. മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.