പന്തളം-കൈപ്പട്ടൂർ റോഡിലെ കാമറ മാറ്റിസ്ഥാപിക്കുന്നു

പന്തളം: നിയമലംഘകരെ കണ്ടെത്താൻ സ്ഥാപിച്ച കാമറ സ്വകാര്യവ്യക്തിയുടെ പരാതിയെത്തുടർന്ന് മാറ്റിസ്ഥാപിക്കുന്നു. പന്തളം-കൈപ്പട്ടൂർ റോഡിൽ പന്തളം ജങ്​ഷന് കിഴക്കുവശത്ത് കാമറ വെക്കാൻ പോസ്റ്റ് സ്ഥാപിക്കുകയും നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. ഈ മാസം ആദ്യവാരം ഇവിടെ ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളിലും കാമറ പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ, ഇവിടെ മാത്രം സ്ഥാപിച്ചിരുന്നില്ല. കാമറ സ്ഥാപിക്കുന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന വ്യക്തി കാമറ അവിടെനിന്ന്​ മാറ്റണമെന്ന് ആവശ്യപ്പെട്ട്​ അധികൃതരെ സമീപിക്കുകയായിരുന്നു. പിന്നീട് മോട്ടോർ വാഹന വകുപ്പ് സ്ഥലത്തെത്തി പരിശോധിച്ചശേഷം അവിടെനിന്ന്​ 50 മീറ്റർ കിഴക്കുമാറി കടയ്ക്കാട് ഗവ. എൽ.പി സ്കൂളിന് സമീപം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തി മാറ്റിസ്ഥാപിക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഫോട്ടോ: 1. കാമറ സ്ഥാപിക്കാൻ ആദ്യം കണ്ടെത്തിയ സ്ഥലത്തെ പോസ്റ്റ് 2 . കടയ്​ക്കാട് ഗവ. എൽ.പി സ്കൂളിന്​ സമീപം കണ്ടെത്തിയ സ്ഥലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.