അടൂര്‍: സുരക്ഷ ഇടനാഴിയെന്നാണ് പേര്. പക്ഷേ അടൂര്‍ ബൈപാസ് തികഞ്ഞ അപകടമേഖലയാണ്. ഒപ്പം മാലിന്യകേന്ദ്രവും. യാത്രക്കാര്‍ക്ക് ഒരു സുരക്ഷിതത്വവുമില്ല. അമിതവേഗം നിയന്ത്രിക്കാന്‍ നടപടിയില്ലാത്തതിനാല്‍ വഴിയാത്രക്കാര്‍ക്ക് ബൈപാസിലൂടെ നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. നടപ്പാത വഴിയോരക്കച്ചവടക്കാര്‍ കൈയേറിയത് കെ.എസ്.ടി.പി ഒഴിപ്പിച്ചിരുന്നു. എന്നാൽ, ഇരുവശത്തും കാടുകയറിയ നിലയിലാണ്. ഇരുവശത്തുമുള്ള പാര്‍ക്കിങ്ങും രാത്രിയില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതും ഇതുവഴിയുള്ള യാത്ര ദുരിതമാക്കുന്നു. കട്ട പാകി കെ.എസ്.ടി.പി ഒരുക്കിയ നടപ്പാതയിലൂടെ സുരക്ഷിതമായി നടക്കാന്‍ കഴിയില്ല. പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ പരിസരം മാത്രമാണ് വൃത്തിയായിക്കിടക്കുന്നത്. നടപ്പാതയിലെ തടസ്സം കാരണം റോഡിലേക്കിറങ്ങി നടക്കാമെന്ന് വിചാരിച്ചാല്‍ അമിതവേഗത്തില്‍ വരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കും. അടുത്തിടെ പാതയരികിലെ കടയുടെ മുന്നില്‍ ചായ കുടിക്കാന്‍ നിന്ന തമിഴ്‌നാട് സ്വദേശി ലോറി ഡ്രൈവര്‍ കാറിടിച്ച് മരിച്ചിരുന്നു. പുലര്‍ച്ച ബൈപാസില്‍ നെല്ലിമൂട്ടില്‍പ്പടിക്കു സമീപം പ്രഭാത സവാരിക്കിറങ്ങിയ മൂന്നാളം സ്വദേശി അമിത വേഗത്തില്‍ വന്ന വാഹനമിടിച്ച് മരിച്ചിരുന്നു. ബൈപാസിലൂടെ അമിതവേഗത്തില്‍ പാഞ്ഞ കാര്‍ കരുവാറ്റ ജങ്ഷനില്‍ കെ.ഐ.പി കനാലില്‍ മറിഞ്ഞ് രണ്ടുപേര്‍ മരിക്കാനിടയായതും അടുത്തിടെയാണ്. ബൈപാസിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിച്ചപ്പോള്‍ വാഹനങ്ങള്‍ സ്പീഡ് ബ്രേക്കറില്‍ ഇടിച്ചുകയറി യാത്രക്കാര്‍ മരിച്ച സംഭവം ഉണ്ടായി. ബൈപാസില്‍ വ്യാപാര സ്ഥാപനങ്ങള്‍ കൂടിയതോടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ പാര്‍ക്കിങ്ങും കൂടി. ഇതും അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നു. ഇതിനെതിരെ നഗരസഭ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്. കെ.എസ്.ടി.പി നോ പാര്‍ക്കിങ് മേഖലയായി പ്രഖ്യാപിച്ച് സൂചന ഫലകങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗങ്ങളില്‍ സ്ഥിരം കടകളും വാഹന വർക്ക്ഷോപ്പുകളും പ്രവര്‍ത്തിക്കുന്നു. കൂടുതൽ അപകടപരമ്പര നടക്കുന്ന വട്ടത്തറപ്പടി ജങ്ഷന്‍ സുരക്ഷിത മേഖലയാക്കി മാറ്റണമെന്ന ആവശ്യത്തിനും നടപടിയില്ല. ഇവിടെ ഒരു ഡസനിലേറെ അപകടമരണങ്ങള്‍ നടന്നിട്ടും സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടില്ല. ഈ റൂട്ടിൽ പകുതിയോളം വഴിവിളക്കുകള്‍ കത്താതെ കിടക്കുകയാണ്. ഇരുളില്‍ കോഴിക്കടകളിലെയും അനധികൃത അറവുശാലകളിലെയും കക്കൂസ് മാലിന്യങ്ങൾ തള്ളാനും ബൈപാസാണ് മിക്കവരും തെരഞ്ഞെടുത്തിരിക്കുന്നത്. കെ.എസ്.ടി.പിയും പൊലീസും മോട്ടോര്‍ വാഹന വകുപ്പും നഗരസഭയും സംയുക്തമായി പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. PTL ADR BYEPASS 1. അടൂർ ബൈപാസിൽ നോ പാർക്കിങ് ഏരിയയിലെ പാർക്കിങ് 2. ബൈപാസിലെ നടപ്പാത കാടുകയറിയനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.