കൊറ്റനാട് പള്ളിപ്പെരുന്നാളിന്​ ഇന്ന്​ കൊടിയേറും

കൊറ്റനാട്: സെന്‍റ്​ ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. ഈസ്റ്റര്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവയെത്തുടര്‍ന്ന് വികാരി ഫാ.വിനോദ് ഫിലിപ് കൊടിയേറ്റും. 21ന്​ വൈകീട്ട്​ ഫാ.ഡോ. സജി അമയില്‍ സംസാരിക്കും. 22ന്​ രാവിലെ ഒമ്പതിന് നേര്‍ച്ച സ്വീകരണം. വൈകീട്ട്​ അഞ്ചിന് പള്ളിപ്പടി കുരിശടികളുടെ പ്രതിഷ്ഠ ശുശ്രൂഷ​ ഡോ.ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. 23ന്​ രാവിലെ എട്ടിന് പെരുന്നാള്‍ കുര്‍ബാനക്ക്​ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. 24ന്​ രാവിലെ കുര്‍ബാനക്ക്​ മാത്യൂസ് റമ്പാന്‍ കാര്‍മികത്വം വഹിക്കും. അംബേദ്കർ അനുസ്മരണം പത്തനംതിട്ട: നാഷനലിസ്​റ്റ്​ എസ്.സി- എസ്.ടി കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ അനുസ്മരണം നടത്തി. എൻ.സി.പി ജില്ല വൈസ് പ്രസിഡന്‍റ്​ എം. മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്​തു. നാഷനലിസ്റ്റ്​ എസ്.സി- എസ്.ടി കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.കെ. മുരളീദാസ് അധ്യക്ഷത വഹിച്ചു. മാത്തൂർ സുരേഷ്, ദാമോദരൻ ഓമല്ലൂർ, രാജു ഉളനാട്, കെ.ജി. റോയ്, വാഴമുട്ടം മോഹനൻ, ശരണ്യ, സുജാത, ജയൻ റാന്നി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.