അടൂർ: ഭരണഘടന വെല്ലുവിളി നേരിടുന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഡോ. ബി.ആർ. അംബേദ്കറുടെ 131ാമത് ജയന്തിയും സിദ്ധനർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക സംസ്കാരവും നവോഥാനമൂല്യങ്ങളും കാത്തുസൂക്ഷിക്കാനുള്ള ചരിത്രപരമായ ദൗത്യം പട്ടികജാതി സമൂഹം ഏറ്റെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു. അടൂർ എൻ.എസ്.എസ് താലൂക്ക് യൂനിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സിദ്ധനർ ഡെമോക്രാറ്റിക് സർവിസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ആർ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ല കലക്ടർ എസ്. സുകുമാരൻ വിഷയാവതരണം നടത്തി. അടൂർ നഗരസഭ ചെയർമാൻ ഡി. സജി വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, എസ്.ഡി.എസ്.എസ് സംസ്ഥാന അസി. സെക്രട്ടറി സേതുനാരായണൻ, ജില്ല പഞ്ചായത്ത് മുൻ അംഗം എം.ജി. കണ്ണൻ, അടൽജി ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ശ്യാംകുമാർ, പ്രദീപ് ഗുരുകുലം, സുജ സുരേന്ദ്രൻ, കോളൂർ അരവിന്ദാക്ഷൻ, പടനിലം രാജൻ, എൻ. ബാബു, ടി. സുദേശൻ, പ്രമോദ് എരൂർ, ലക്ഷ്മണൻ, അനിൽ അടൂർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി അടൂർ നഗരത്തിൽ പ്രകടനവും നടന്നു. PTL ADR Sidhanar സിദ്ധനർ സംഗമം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അടൂരിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.