പത്തനംതിട്ട: യേശുക്രിസ്തു കുരിശിലേറിയ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മപുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ജില്ലയിലെ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായി പ്രേത്യക ഉയിർപ്പ് ശ്രുശ്രൂഷകൾ നടന്നു. പ്രാർഥന ശ്രുശ്രൂഷകളിലും കുർബാനയിലും ധാരാളം വിശ്വാസികൾ പെങ്കടുത്തു. പള്ളികൾ ദീപാലംകൃതമായിരുന്നു. പത്തനംതിട്ട: യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റ ഓർമ പുതുക്കി ദുഃഖവെള്ളിയാഴ്ച പത്തനംതിട്ടയിൽ കുരിശിന്‍റെ വഴി നടന്നു. നഗരത്തിലെ സിറോ മലങ്കര, മലബാർ, ലത്തീൻ സഭകളുടെ ആഭിമുഖ്യത്തിലാണ് സ്ലീവാപ്പാത നടന്നത്. പത്തനംതിട്ട മേരിമാതാ അങ്കണത്തിൽ ആരംഭിച്ച് സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ സമാപിച്ചു. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. പത്തനംതിട്ട വൈദിക ജില്ല വികാരി ഫാ. എബ്രഹാം മണ്ണിൽ, മേരിമാതാ ഫൊറോന വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, പുത്തൻപീടിക ലത്തീൻ ഇടവക വികാരി ഫാ. ജസ്റ്റിൻ ലോറൻസ് എന്നിവർ സഹകാർമികരായിരുന്നു. ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിലെ ദുഃഖവെള്ളി പീഡാനുഭവ അനുസ്മരണ ശുശ്രൂഷകൾ രാവിലെ കുരിശിന്റെ വഴിയോടെ ആരംഭിച്ചു. പ്രാർഥനകൾക്ക് ഫാ. സജി മാടമണ്ണിൽ, ഫാ. ജോൺ കുറ്റിയിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.