പന്തളത്ത് ആധുനിക പൊതു മാർക്കറ്റിന്​ രൂപരേഖയായി

പന്തളം: ആധുനിക പബ്ലിക് മാർക്കറ്റ് രൂപരേഖ തയാറായതായി നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് അറിയിച്ചു. മാർക്കറ്റ് ആധുനീകരിക്കുന്നതി‍ൻെറ ഭാഗമായി നാലുമാസം മുമ്പ് വകുപ്പ് മന്ത്രിക്ക്​ നഗരസഭ കത്തയച്ചിരുന്നു. ഇതി‍ൻെറ ഭാഗമായി ജില്ല ഫിഷറീസ് വകുപ്പ് പന്തളം മാർക്കറ്റ്​ സന്ദർശിച്ചിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിൽ ബുധനാഴ്ച കൂടിയ നഗരസഭ കൗൺസിൽ പദ്ധതി അംഗീകരിക്കുകയും നാലുകോടി രൂപയോളം മുടക്കുള്ള പ്രോജക്ട്​ തയാറാക്കുകയും ചെയ്തു. രൂപരേഖ അടക്കം തിങ്കളാഴ്ച ജില്ല ഫിഷറീസ് വകുപ്പിന് കൈമാറും. ഫോട്ടോ: പുതുതായി നിർമിക്കാനുദ്ദേശിക്കുന്ന പന്തളം മാർക്കറ്റ് രൂപരേഖ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.