വിഷുക്കണി ദര്‍ശനവും പ്രതിഷ്​ഠാദിന ചടങ്ങുകളും

തടിയൂര്‍: കാവുംമുക്ക് പാലോലിക്കാവ് ദേവീക്ഷേത്രത്തിലെ വെള്ളിയാഴ്ച മുതല്‍ 18 വരെ നടക്കും. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചിന് വിഷുക്കണി ദര്‍ശനം, 7.30 മുതല്‍ 10.30 വരെ അന്‍പൊലി, നിറപറ സമര്‍പ്പണം, വൈകീട്ട് 5.30ന് അയിരൂര്‍ പുത്തേഴം ശ്രീശങ്കരോദയ മഹാദേവ ക്ഷേത്ര സന്നിധിയില്‍നിന്ന്​ പാലോലിക്കാവിലേക്ക് പൊങ്കാല നൈവേദ്യ സാധനങ്ങളുമായി നിറ ഉരുളി സ്വീകരിച്ച് എതിരേല്‍പ്. ഉത്സവം നാളെ കൊടിയേറും കോഴഞ്ചേരി: മാലക്കര തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിന് വെള്ളിയാഴ്ച കൊടിയേറും. പുലര്‍ച്ച 4.15ന് വിഷുക്കണി ദര്‍ശനം. 9.10നും 10.20നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 23ന് പള്ളിവേട്ട നടക്കും. വൈകീട്ട് 6.30ന് ഗരുഡവാഹനം എഴുന്നള്ളത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.