വർഗീയ വിദ്വേഷം വിതക്കുന്നതിൽനിന്ന്​ സി.പി.എം പിന്മാറണം -കുറുക്കോളി മൊയ്തീൻ എം.എൽ.എ

പത്തനംതിട്ട: പൊതുസമൂഹത്തിൽ വർഗീയ വിദ്വേഷം വിതക്കുന്നതിൽനിന്ന്​ സി.പി.എം പിന്മാറണമെന്ന്​ സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്‍റ്​ കുറുക്കോളി മൊയ്തീൻ എം.എൽ.എ. 'എ‍ൻെറ പാർട്ടിക്ക് എ‍‍ൻെറ ഹദിയ' പ്രചാരണവുമായി മുസ്​ലിം ലീഗ് ഈ മാസം 15 മുതൽ 17 വരെ ജില്ലയിൽ നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെ ഭാഗമായുള്ള ലീഗ് ജില്ലതല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്​പരിവാർ അജണ്ട തന്നെയാണ് ലവ്​ ജിഹാദ് പ്രയോഗം വഴി സി.പി.എം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡന്‍റ്​ ടി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുറഹ്​മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് സംസാരിച്ചു. PTL 13 KURUKKOLY മുസ്​ലിം ലീഗ് ഗൃഹസമ്പർക്ക പരിപാടിയുടെ ജില്ലതല നേതൃയോഗം കർഷക സംഘം സംസ്ഥാന പ്രസിഡന്‍റ്​ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.