പന്തളം: മങ്ങാരം യക്ഷിവിളക്കാവിൽ ആചരിച്ചു. ക്ഷേത്രം തന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതിരിപ്പാടിൻെറ മുഖ്യ കാർമികത്വത്തിൽ നൂറുംപാലും നടന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മഞ്ഞൾപ്പറയിടാൻ നിരവധി ഭക്തരാണ് പ്രതിഷ്ഠ വാർഷിക ദിവസം എത്തിച്ചേർന്നത്. ഉച്ചക്ക് 12ന് അന്നദാനം നടന്നു. വൈകീട്ട് ഏഴിന് കുരമ്പാല ഗോത്രകലയുടെ പടയണിയോടെ പ്രതിഷ്ഠ വാർഷിക മഹോത്സവം സമാപിച്ചു. ഫോട്ടോ: ക്ഷേത്രം തന്ത്രി സി.പി.എസ് പരമേശ്വരൻ ഭട്ടതിരിപ്പാടിൻെറ മുഖ്യകാർമികത്വത്തിൽ നൂറുംപാലും വഴിപാട് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.