കോഴഞ്ചേരി: പൂവത്തൂര്‍ കവലയില്‍ ഭഗവതീക്ഷേത്ര നിര്‍മാണം അവസാനഘട്ടത്തിലേക്ക്. ശ്രീകോവിലുകള്‍ നിര്‍മിച്ച് നേരത്തെ പ്രതിഷ്ഠകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മേൽക്കൂരയുടെ പണികളാണ് നടന്നുവരുന്നത്. നിര്‍മാണത്തിന് 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് ശ്രീകോവിലുകളാണ് നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും കൃഷ്ണശിലയില്‍ തീര്‍ത്ത ക്ഷേത്രത്തിന്റെ ചട്ടക്കൂടുകള്‍ തടിയിലാണ്. മേൽക്കൂര ക്ഷേത്രവിധിപ്രകാരം ചെമ്പ് പാളികള്‍കൊണ്ട് പൊതിഞ്ഞു. ശില്‍പ സൗന്ദര്യത്തോടെ നിര്‍മിച്ച നിരവധി ചതുരത്തൂണുകളാണ് നാലമ്പലത്തിന്റെ പ്രത്യേകത. ശ്രീകോവിലുകള്‍ക്ക് അഭിമുഖമായി പിത്തള പൊതിഞ്ഞ ചിത്രപ്പണികളോടുകൂടിയ രണ്ട് വാതിലുകളാണുള്ളത്. ഇതിൻെറ നിര്‍മാണം പൂര്‍ത്തിയായി. സമീപപ്രദേശത്ത് പുനര്‍നിര്‍മിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണിത്. മുമ്പുണ്ടായിരുന്ന ക്ഷേത്രം കാലപ്പഴക്കംമൂലം ജീര്‍ണിച്ചതിനാലാണ് പത്തുവര്‍ഷംമുമ്പ് പുതിയത് നിര്‍മിക്കാന്‍ കരക്കാര്‍ തീരുമാനിച്ചത്. പടം....ക്യാപ്ക്ഷന്‍ PTL42poovathoor പൂവത്തൂര്‍ കവലയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഭഗവതീക്ഷേത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.