ഓശാന: പള്ളികളിലേക്ക് വിശ്വാസികൾ ഒഴുകി

പത്തനംതിട്ട: യേശുവിന്‍റെ യെരുശലേം ദേവാലയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ ഓർമപുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും കുര്‍ബാനയും നടന്നു. ദേവാലയത്തിൽ പ്രവേശിക്കാൻ ജെറുസലേം നഗരത്തിലെത്തിയ യേശുക്രിസ്തുവിനെ ജനം കുരുത്തോലകളും എണ്ണപ്പനയോലയും വീശി സ്വീകരിച്ചതിന്‍റെ ഓർമത്തിരുന്നാളാണ് ഓശാന ഞായർ. ഓശാനയോടുകൂടി വിശുദ്ധ വാരം തുടങ്ങി. തുടർന്നുവരുന്ന പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർഥന ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും. കൊടുമൺ: ചന്ദനപ്പള്ളി സെന്‍റ് ജോർജ് തീർഥാടന കത്തോലിക്ക പള്ളിയിൽ ഓശാന ശ്രുശ്രൂഷകൾക്കും കുർബാനക്കും പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിച്ചു. പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ്​ സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന ശ്രുശൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. photo: ഓശാന പെരുന്നാൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.