ഇന്ന്​ ഓശാന ഞായർ; പള്ളികൾ ഒരുങ്ങി

പത്തനംതിട്ട: യേശു ജറൂസലം ദേവാലയത്തിൽ പ്രവേശിച്ചതിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിക്കും. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി ജില്ലയിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക കര്‍മങ്ങളും നടക്കും. ദേവാലയത്തിൽ പ്രവേശിക്കാൻ ജറൂസലം നഗരത്തിലെത്തിയ യേശു ക്രിസ്തുവിനെ ജനം ഒലിവിലകളും എണ്ണപ്പനയോലയും വീശി സ്വീകരിച്ചതിന്റെ ഓർമ തിരുനാളായാണ് ഓശാന ഞായർ ആചരിക്കുന്നത്. ഓശാനയോടുകൂടിയാണ് വിശുദ്ധവാരം തുടങ്ങുന്നത്. തുടർന്ന് വരുന്ന പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിലെ പ്രത്യേക പ്രാർഥന ചടങ്ങുകളിൽ പങ്കുകൊണ്ട് ഉയിർപ്പ് തിരുനാൾ ആഘോഷിക്കും. ചന്ദനപ്പള്ളി ​സെന്‍റ്​ ജോർജ് തീർഥാടന കത്തോലിക്ക പള്ളിയിൽ ഓശാന ഞായറാഴ്ച രാവിലെ 7.30 ന് ഓശാനശ്രുശ്രൂഷ തുടങ്ങും. രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 5.30 ന് കുരിശിന്റെ വഴി. 11, 12, 13 തീയതികളിൽ വൈകീട്ട് 5.30 ന് കുരിശിന്റെ വഴി. പെസഹ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കാൽകഴുകൽ ശുശ്രൂഷ, കുർബാനക്ക് യൂഹാനോൻ മാർ ക്രിസോസ്റ്റം മുഖ്യ കാർമികത്വം വഹിക്കും. ദുഃഖവെള്ളിയാഴ്ച രാവിലെ ഏഴിന് ശുശ്രൂഷകൾ ആരംഭിക്കും. പ്രക്കാനം തോട്ടുപുറം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ ഓശാനയും കഷ്ടാനുഭവാഴ്ച ശുശ്രൂഷകളും 10 മുതൽ 17 വരെ തീയതികളിൽ നടക്കും. ശുശ്രൂഷകൾക്ക് ഫാ. തോമസ് കെ. ചാക്കോ നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ ഏഴിന് ഓശാന ശുശ്രൂഷ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.