പത്തനംതിട്ട: നഗരസഭ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പേ വാർഡ് നവീകരണം പൂർത്തിയാകുന്നു. രണ്ടുനിലകളിലായി ഡീലക്സ് അടക്കം 24 മുറികളുണ്ട്. ഡീലക്സ് മുറികളിൽ എയർകണ്ടീഷൻ സൗകര്യവും എല്ലാ മുറികളിലും വാട്ടർഹീറ്റർ, ടി.വി, ഇന്‍റർനെറ്റ് സൗകര്യവുമുണ്ടാകും. കക്കൂസ് സൗകര്യവുമുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീയെ ഏൽപിക്കാൻ എച്ച്.എം.സി സമിതി യോഗത്തിൽ തീരുമാനമെടുക്കും. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർഹുസൈൻ വിലയിരുത്തി. സ്ഥിരം സമിതി അധ്യക്ഷരായ ജെറി അലക്സ്, ഇന്ദിര മണിയമ്മ, കെ.ആർ. അജിത് കുമാർ, അംബിക വേണു, വാർഡ് കൗൺസിലർ സിന്ധു അനിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ജില്ല ആസ്ഥാനത്തെ പ്രധാന ആരോഗ്യകേന്ദ്രമായ ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഈ വർഷം കൂടുതൽ തുക വകയിരുത്തുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.