ജർമനിയിൽ നഴ്​സിങ്​​ ഒഴിവുകൾ; പരിശീലനകേന്ദ്രം തുറന്നു

പത്തനംതിട്ട: ജർമനിയിലെ വർധിച്ചുവരുന്ന നേഴ്​സിങ്​​ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ജർമനി ആസ്ഥാനമായ ഡബ്ല്യു.ബി.എസ്​ ഇൻർനാഷനൽ ട്രെയിനിങ് സെന്‍റർ എന്ന സ്വകാര്യ സ്ഥാപനം പത്തനംതിട്ടയിൽ പരിശീലനകേന്ദ്രം തുറന്നതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പത്തനംതിട്ട ഭവൻസ്​ സ്​കൂളിലാണ്​ ​സൻെറർ പ്രവർത്തിക്കുന്നത്​. ജർമൻ ഭാഷയിൽ എ 1 മുതൽ ബി 1 ലവൽ വരെ സൗജന്യ പരിശീലനവും പരീക്ഷ ചെലവുകളും കേന്ദ്രം വഹിക്കും. ജർമനിയിലുള്ള തൊഴിൽ ദാതാക്കളുമായി നേരിട്ട്​ ഇൻർവ്യൂ നടത്തുന്നതിന്​ അവസരം ഏർപ്പെടുത്തും. തെര​ഞ്ഞെടുക്കുന്നവർക്ക്​ സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ, വിസ, യാത്ര ചെലവുകൾ തുടങ്ങിയവ സൗജന്യമാണ്​. ബി.എസ്​സി​​, ജനറൽ നഴ്​സിങ്​​ കഴിഞ്ഞ 45 വയസ്സ്​ തികയാത്തവർക്ക്​ സൗജന്യ പരിശീലനത്തിന്​ പ​ങ്കെടുക്കാം. ഓൺലൈൻ, ഓഫ്​ലൈൻ ക്ലാസുകളുമുണ്ട്​. ജർമനിയിൽ മുതിർന്ന പൗരന്മാർക്കുള്ള കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ്​ പ്രധാനമായും ഒഴിവുകൾ. ഫോൺ: 7012390678. വാർത്തസമ്മേളനത്തിൽ ഡബ്ല്യു.ബി.എസ്​ ഇൻർനാഷനൽ സി.ഇ.ഒ ഫ്രാങ്ക്​​ സ്​റ്റെയിൻ, ഉപദേഷ്​ടാവ്​ ആ​​ങ്കെ റൈൻഹോഫർ, ചീഫ്​ ബിസിനസ് ഓഫിസർ ഡോ. ആരതി സാരാഭായ്, ​ഡോ. അരുൺ സാരാഭായ്, ​സജു ജോർജ്​ എന്നിവർ പ​​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.