പരിഷത്ത്​ കലാജാഥക്ക്​ സ്വീകരണം

റാന്നി: ജനമനസ്സുകളിൽ അറിവിന്‍റെ വെളിച്ചവും ഒരുമയുടെ സന്ദേശവും നൽകി സംസ്ഥാന പര്യടനം നടത്തുന്ന ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ കലാജാഥക്ക്​ വെച്ചൂച്ചിറയിൽ സ്വീകരണം നൽകി. മതസൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുകയും അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾ പകർച്ചവ്യാധികൾ ഇവക്ക്​ കാരണക്കാർ മനുഷ്യർ തന്നെയാണെന്ന് തിരിച്ചറിവ് ഉണ്ടാക്കുന്ന 'ഒന്ന്' എന്ന നാടകവും കലാസംഘം അവതരിപ്പിച്ചു. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി.എം.എസ്.എൽ.പി സ്കൂളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സാബു പുല്ലാട്ട് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ്. രമാദേവി, പൊന്നമ്മ ചാക്കോ, പരിഷത്ത് മേഖല പ്രസിഡന്‍റ്​ ഡോ. ഉഷ കെ.പുതുമന, സെക്രട്ടറി വി.എം. പ്രകാശ്, സി.ഡി.എസ്​ ചെയർപേഴ്സൻ ഷീബ, ഡോ. മനു വർഗീസ്, കോളനി ജി.എച്ച്​.എസ്​ ഹെഡ്മാസ്റ്റർ കെ.പി. ശങ്കരൻ, ജവാഹർ നവോദയ വിദ്യാലയ സീനിയർ അസി. പി. ഗീത, അങ്ങാടി പഞ്ചായത്ത്‌ അംഗം സതീഷ്കുമാർ എന്നിവർ സംസാരിച്ചു. ---- ptl rni _2 drama ഫോട്ടോ : ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ കലാജാഥ വെച്ചൂച്ചിറയിൽ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.