പന്തളത്ത് മഴക്കെടുതി തുടരുന്നു

പന്തളം: മൂന്നുദിവസമായി പെയ്യുന്ന കനത്ത കാറ്റിലും മഴയിലും പന്തളത്ത് കനത്ത നാശം. ചേരിയ്​ക്കൽ, നെല്ലിക്കൽ ഭാഗത്ത് വീടിനു മുകളിലേക്ക് മരംവീണ്​ വീടിന്​ ഭാഗിക നാശം നേരിട്ടു. ചില വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വ്യാപകമായി വൈദ്യുതി തൂണുകൾ നശിച്ചു. വീടിന് മുകളിൽ പ്ലാവിന്‍റെ ശിഖരവും റബർ മരവും ഒടിഞ്ഞുവീണു. രണ്ട് വൈദ്യുതി തൂണുകളും ഒടിഞ്ഞു. കുരമ്പാല, പുഴിയക്കാട്, കുളനട എന്നിവിടങ്ങളിലും വ്യാപക നാശമുണ്ടായി. മേഖലയിൽ വൈദ്യുതി നിലച്ചു. പൂർണതോതിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇനിയും സമയം വേണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളിലും കനത്ത കാറ്റ് വീശുകയും കനത്ത മഴ പെയ്യുകയും ചെയ്തു. വ്യാപകമായി കൃഷിനാശവും ഉണ്ട്​. ഗതാഗതത്തിന് ഭീഷണിയായി ഒട്ടേറെ മരങ്ങൾ റോഡരികിലുണ്ട്. ഇവ മുറിച്ചുനീക്കണമെന്ന് നേരത്തെ ആവശ്യമുയർന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.