റാന്നി: നിയോജക മണ്ഡലത്തിൽ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടാത്ത, കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ വില്ലേജുകളെക്കൂടി ഉൾപ്പെടുത്താൻ വനംവകുപ്പ്, ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ശിപാർശ നൽകി. കൊല്ലമുള, അത്തിക്കയം, ചേത്തക്കൽ, പഴവങ്ങാടി, അങ്ങാടി, പെരുമ്പെട്ടി, ചെറുകോൽ, അയിരൂർ, കോട്ടാങ്ങൽ വില്ലേജുകളെ ഉൾപ്പെടുത്താനാണ് ശിപാർശ നൽകിയത്. ഇവിടങ്ങളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ കർഷകർ കൃഷി ഉപേക്ഷിച്ച നിലയിലാണ്. ഈ വില്ലേജുകളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് പ്രമോദ് നാരായണൻ എം.എൽ.എ നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ ശിപാർശ സമർപ്പിച്ചത്. ptl rni _3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.