ഏഴംകുളത്ത്​ വൈദ്യുതി ബന്ധം താറുമാറായി

അടൂർ: ഏഴംകുളം ഇലക്ട്രിക്കൽ സബ് ഡിവിഷൻ പരിധിയിൽ മഴയോടൊപ്പം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വീശിയടിച്ച ചുഴലിക്കാറ്റിൽ മരങ്ങൾവീണ്​ പോസ്റ്റുകൾ ഒടിഞ്ഞും കമ്പികൾ പൊട്ടിയും വൈദ്യുതിബന്ധം താറുമാറായി. തേപ്പുപാറ, പറക്കോട് വടക്ക്, കോടിയാട്ട് കാവ്, മുരുകൻ കുന്ന്, കോളൂർപടി പറക്കോട് ശക്തി തിയറ്ററിന് സമീപം, മാങ്കൂട്ടം എന്നിവിടങ്ങളിലാണ് മരങ്ങൾ വൈദ്യുതി ലൈനിന്​ മുകളിലേക്ക് വീണത്. 16 പോസ്റ്റുകൾ ഒടിഞ്ഞതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. ഏഴംകുളം മാങ്കൂട്ടത്ത് ഇലക്ട്രിക് ലൈനും പൊട്ടിച്ച് റോഡിനും സമീപ വീടിനും കുറുകെ മരംവീണു. അടൂർ അഗ്നിരക്ഷനിലയം ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി. മരുതിമൂട് കോൺവൻെറ് ട്രാൻസ്ഫോർമർ പരിധിയിലെ സ്ഥലങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. കോൺവൻെറ് പരിസരങ്ങളിൽ വ്യാഴാഴ്ച രാത്രി 10ന് വൈദ്യുതി എത്തിയെങ്കിലും വോൾട്ടേജ് കുറവായതിനാൽ വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിച്ചില്ല. വെള്ളിയാഴ്ച രാത്രിയാണ് ഇവിടെ വൈദ്യുതി ബന്ധം പഴയ സ്ഥിതിയിലായത്. ജീവനക്കാർ ആവശ്യാർഥം ഇല്ലാതിരുന്നതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബി ഏറെ ബുദ്ധിമുട്ടി. --- PTL ADR disaster ഏഴംകുളം മാങ്കൂട്ടത്ത് ഇലക്ട്രിക് ലൈനും പൊട്ടിച്ച് റോഡിനും സമീപ വീടിനും കുറുകെ മരംവീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.