ഗുണഭോക്തൃ സംഗമവും ബോധവത്​കരണവും

പത്തനംതിട്ട: ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ പി.വി. അന്നമ്മ, സ്റ്റാന്‍ഡിങ്​ കമ്മിറ്റി അധ്യക്ഷരായ അഭിലാഷ് വിശ്വനാഥ്, ആതിര ജയന്‍, സാലി ലാലു പുന്നക്കാട്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആര്‍. സന്തോഷ്, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജോര്‍ജ് തോമസ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മിനി, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സാം പി.തോമസ്, സാറാമ്മ ഷാജന്‍, കെ.ആര്‍. അനീഷ, ശ്രീവിദ്യ, അജി അലക്സ്, ജിജി ചെറിയാന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. പുനലൂര്‍ ഹാബിറ്റാറ്റ് പ്രോജക്ട് എൻജിനീയര്‍ നവീന്‍ലാല്‍ ക്ലാസെടുത്തു. വര്‍ക്​ഷോപ് സൂപ്രണ്ട് തസ്തിക ഒഴിവ് പത്തനംതിട്ട: വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ വര്‍ക്​ഷോപ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ മെക്കാനിക്കല്‍ ട്രേഡിലുള്ള എൻജിനീയറിങ്​ ബിരുദമാണ് യോഗ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.