നഗരസഭ അറവുശാല പ്രവർത്തനമാരംഭിച്ചു

പത്തനംതിട്ട: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പത്തനംതിട്ട നഗരസഭയുടെ അറവുശാല പ്രവർത്തനമാരംഭിച്ചു. പത്തനംതിട്ട റിങ്​​ റോഡരികിലാണ്​ പ്രവർത്തിക്കുന്നത്​. ഇതോടെ അറവുമാലിന്യ പ്രശ്നത്തിന് പരിഹാരമാകണം. അനധികൃത കശാപ്പിനുശേഷം നഗരത്തിന്‍റെ ആളൊഴിഞ്ഞ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. നഗരസഭ രാത്രി സ്ക്വാഡുകൾ ഏർപ്പെടുത്തിയെങ്കിലും പ്രധാന കേന്ദ്രങ്ങളിൽനിന്ന്​ മാറി മാലിന്യം മറ്റ് ഭാഗങ്ങളിൽ തള്ളുന്ന സംഭവങ്ങളുണ്ടായി. നിരവധി വാഹനങ്ങൾ ആരോഗ്യവിഭാഗം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഇനിമുതൽ അറവുമാലിന്യം പി.സി.ബി അംഗീകാരമുള്ള യോ മാൻ ബോൺ പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിന് കൈമാറും. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയുള്ള ചുരുക്കം അറവുശാലകളിലൊന്നാണ് നഗരത്തിലേത്. അനധികൃത കശാപ്പ് അനുവദിക്കില്ലെന്നും പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകുമെന്നും നഗരസഭാധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. അറവുശാലയുടെ ഉദ്​ഘാടനം നഗരസഭ ആരോഗ്യ സമിതി ചെയർമാൻ ജെറി അലക്സ് നിർവഹിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ്​ മുമ്പ്​​ അറവുശാലയുടെ പ്രവർത്തനം നിലച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.