പന്തളം: റമദാൻ മാസത്തെ ആദ്യ വെള്ളിയാഴ്ച മസ്ജിദുകളിൽ വിശ്വാസികളുടെ വൻ തിരക്ക്. വ്രതം തുടങ്ങിയത് മുതൽ മസ്ജിദുകളിൽ തിരക്കുണ്ടായിരുന്നെങ്കിലും റമദാന്‍റെ ആദ്യ വെള്ളിയാഴ്ചയിൽ എല്ലാ പള്ളികളിലും വലിയ തിരക്കനുഭവപ്പെട്ടു. വ്രതാരംഭവുമായി ബന്ധപ്പെട്ട തിരക്ക് കണക്കിലെടുത്ത് മഹല്ല് കമ്മിറ്റികൾ നേരത്തേ ഒരുക്കങ്ങൾ നടത്തിയിരുന്നു. കോവിഡിനുശേഷമുള്ള റമദാനിൽ ഇതാദ്യമായാണ് പള്ളികൾ പൂർണതോതിൽ സജീവമാകുന്നത്. കടയ്ക്കാട്, പന്തളം ടൗൺ ജുമാമസ്ജിദ്, മങ്ങാരം, ചേരിയ്ക്കൽ, പുന്തല തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ വിശ്വാസികൾ പള്ളികളിലേക്ക് പ്രാർഥനകൾക്കായി കൂട്ടത്തോടെയെത്തി. ----- ഫോട്ടോ: കടയ്ക്കാട് ജുമാമസ്ജിദിൽ നടന്ന ജുമുഅ നമസ്കാരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.