മല്ലപ്പള്ളി: കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ പണിത താലൂക്കിലെ മിക്ക റോഡുകളുടെയും തകർച്ച അതിവേഗം. പല റോഡുകളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടൽ പതിവായിരിക്കുകയാണ്. അറ്റകുറ്റപ്പണിക്ക് മിക്ക റോഡുകളും വെട്ടിപ്പൊളിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കീഴ്വായ്പൂര് സ്റ്റോർമുക്ക് കൊറ്റൻകുടി റോഡിലും കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ് റോഡിലും പൈപ്പ്‌ലൈൻ പൊട്ടിയതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡ് വെട്ടിപ്പൊളിക്കൽ ആരംഭിച്ചു. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലും വലിയ കുഴിയാണ് പൈപ്പ് ലൈനിലെ തകരാർ പരിഹരിക്കുന്നതിന് എടുക്കുന്നത്. കഴിഞ്ഞ ദിവസം പാടിമൺ-കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ ചിറയ്ക്കൽ പാറ മൃഗാശുപത്രി പടിക്ക് സമീപം റോഡിന്റെ മധ്യഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്ന് വലിയ കുഴിയാണ് രൂപപ്പെട്ടത്. നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കും ഒടിവിൽ ഉന്നതനിലവാരത്തിൽ ഉയർത്തിയ പാടിമൺ-കോട്ടാങ്ങൽ റോഡിൽ ശാസ്താംകോയിൽ യതീംഖാനപടി മുതൽ ചിറയ്ക്കപ്പാറവരെ 12 സ്ഥലത്താണ് പൈപ്പ് പൊട്ടിയതിനെ തുടർന്ന് റോഡിൽ കുഴിയെടുത്തത്. ഓരോ കുഴിയും നികത്തി കഴിയും മുമ്പേ തൊട്ടടുത്ത് അടുത്ത കുഴിയെടുക്കേണ്ട അവസ്ഥയിലാണ്. റോഡുകൾ സംരക്ഷിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.