കലഞ്ഞൂർ ജി.എച്ച്​.എസ്​.എസ്​ മികച്ച വിദ്യാലയം

കലഞ്ഞൂർ: ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) സംഘടിപ്പിച്ച - മികവിന്‍റെ വഴികൾ, ഉജ്ജ്വലം 2022-ൽ കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി ആൻഡ്​ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയമാണിത്. സീനിയർ, ജൂനിയർ എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, ഇതര സാമൂഹിക പ്രതിബദ്ധത ക്ലബുകളും, പഠന പിന്നാക്കം പരിഹരിക്കാനുള്ള പ്രത്യേക പരിശീലന പരിപാടികളും ഇവിടെ നടക്കുന്നുണ്ട്. കോവിഡ് കാലത്ത് ജില്ലയിൽ ഏറ്റവുമധികം ഓൺലൈൻ പഠന ഉപകരണങ്ങൾ വിതരണം ചെയ്ത ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനത്തിന്​ 10 ലക്ഷം രൂപ ചെലവിൽ അടൽ ടിങ്കറിങ് ലാബ് അടുത്ത അധ്യയന വർഷം ആദ്യം തന്നെ പ്രവർത്തനമാരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.