തിരുവല്ല: പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട കാർ കാവുംഭാഗത്ത് നിർമാണം പുരോഗമിക്കുന്ന ഓടയിൽ വീണു. ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. തുകലശ്ശേരി സ്വദേശി വർഗീസ് സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഓടയുടെമേൽ മൂടിയില്ലാത്ത ഭാഗത്തേക്കാണ് വീണത്. ആർക്കും പരിക്കില്ല. കാറിൻെറ മുൻവശം ഭാഗികമായി തകർന്നു. ഞായറാഴ്ച വൈകീട്ട് ഏറങ്കാവ് ജങ്ഷനിലും നിർമാണം പുരോഗമിക്കുന്ന ഓടയിൽ സമാനമായ രീതിയിൽ കാർ വീണിരുന്നു. ഓടയിലേക്ക് വീണ കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.