നാഷനൽ യു.പി സ്കൂളിന് മികവ് പുരസ്കാരം

പത്തനംതിട്ട: 2021-22 വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കോന്നി ഉപജില്ലയിലെ മികച്ച സ്കൂളായി വാഴമുട്ടം നാഷനൽ യു.പി സ്കൂളിനെ തെരഞ്ഞെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പി​ന്‍റെ നേതൃത്വത്തിൽ തിരുവല്ല ഡയറ്റിൽ നടത്തിയ മികവ് അവതരണത്തിലൂടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 'സയീൻഷ്യ' എന്നപേരിൽ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം. ഡയറ്റിന്‍റെയും എസ്.സി.ഇ.ആര്‍.ടിയുടെയും നേതൃത്വത്തിൽ കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ സന്ദര്‍ശിച്ച് വിലയിരുത്തി സമ്മാനങ്ങള്‍ നൽകി. ഡി.ഡി.ഇ ബീന റാണി എസ്.സി.ഇ.ആര്‍.ടി റിസര്‍ച് ഓഫിസര്‍ ഡോ. അജി, പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. വിജയമോഹൻ, കോന്നി എ.ഇ.ഒ കുഞ്ഞുമൊയ്തീൻ കുട്ടി, മികവ് കോഓഡിനേറ്റർ ഡോ. കെ.കെ. ദേവി, ഹെഡ്മിസ്ട്രസ് ജോമി ജോഷ്വ സയന്‍ഷ്യ കോഓഡിനേറ്റര്‍ ദീപ്തി ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷന്‍ഃ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മികവ് പുരസ്കാരം പത്തനംതിട്ട ഡി.ഡി.ഇ ബീനാ റാണിയില്‍നിന്ന് വാഴമുട്ടം നാഷനല്‍ സ്കൂള്‍ സയന്‍സ് കോഓഡിനേറ്റര്‍ ദീപ്തി ആര്‍. നായര്‍ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.