പത്തനംതിട്ട: കോർപറേറ്റ് കമ്പനികളുടെ വൻകിട പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ധിറുതി പിടിക്കുന്ന സർക്കാർ ചെങ്ങറയിലെയും അരിപ്പയിലെയും ദലിത്-ആദിവാസി വിഭാഗങ്ങൾ നടത്തിവരുന്ന ഭൂസമരങ്ങളെ അവഗണിക്കുകയാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ചെങ്ങറ, അരിപ്പ ഭൂസമര സമിതികളുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ചെങ്ങറ പട്ടയമേള നടന്ന് 12 വർഷം പട്ടയക്കടലാസുമായി ഭൂമിക്കുവേണ്ടി അലയേണ്ടിവരുന്ന സ്ഥിതിയാണ്. ഹൈകോടതിയിൽനിന്ന് പട്ടയ ഉടമകൾക്ക് അനുകൂലമായി വിധി ഉണ്ടായിട്ടും കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇത് നിയമവ്യവസ്ഥയോടുള്ള അവഹേളനമാണെന്ന് എം.പി പറഞ്ഞു. ഹാരിസൺ ഉൾപ്പെടെയുള്ള കോർപറേറ്റുകൾ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചെടുത്ത് ചെങ്ങറ, അരിപ്പ ഉൾപ്പെടെയുള്ള ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും കേരളത്തിലെ ദലിതർ നേരിടുന്ന ഭൂവിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. ശശി പന്തളം (കേരള ദലിത് പാന്തേഴ്സ്), മേലൂട് ഗോപാലകൃഷ്ണൻ (ദലിത് സമുദായ മുന്നണി), സി.ജെ. തങ്കച്ചൻ (ആദിവാസി ഗോത്രമഹാസഭ), കെ. ഋഷികുമാർ (ഭീം മിഷൻ), സതീഷ് മല്ലശ്ശേരി (ദലിത് ആദിവാസി കൂട്ടായ്മ), രാമചന്ദ്രൻ വടശ്ശേരിക്കര (സാധുജന വിമോചന സംയുക്തവേദി), രാജേന്ദ്രൻ ചെങ്ങറ (ചെങ്ങറ ഭൂസമര സമിതി), ഷിജോ വലിയപതാൽ(എ.ഡി.എം.എസ്), സരോജിനി വാലുങ്കൽ, എം.ബി. അശോകൻ, സോമൻ അടൂർ, രമണി എന്നിവർ സംസാരിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിനുമുന്നിൽ പൊലീസ് തടഞ്ഞു. പടം: PTL41chengara അരിപ്പ, ചെങ്ങറ ഭൂസമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കലക്ടറേറ്റ് മാർച്ച് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.