കാതോലിക്കറ്റ് അവാർഡുകൾ സമ്മാനിച്ചു

പത്തനംതിട്ട: കാതോലിക്കറ്റ് കോളജ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് ഓർത്തഡോക്സ്​ ക്രിസ്ത്യൻ അസോസിയേഷൻ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള . കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്തു. കോളജ് റെസിഡൻറ്​സ്​ മാനേജർ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. സാബു തോമസ്​, ആലുവ യു.സി കോളജ് പ്രിൻസിപ്പൽ ഡോ. താര കെ. സൈമൺ, ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് ജോഷി കുര്യൻ എന്നിവർക്ക്​ അവാർഡ്​ സമ്മാനിച്ചു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ഫീലിപ്പോസ് ഉമ്മൻ, ഡോ. സുനിൽ ജേക്കബ്, ഫാ. ഡോ. എം.ഒ. ജോൺ, അഡ്വ. ബിജു ഉമ്മൻ, ഫാ. ജോൺസൺ കല്ലിട്ടതിൽ, കെ.വി. ജേക്കബ്, ഡോ. ജെനി മേരി മാത്യു, ഡോ. ശൈനോ ഹന്ന വർഗീസ് തുടങ്ങിയവർ സംസാരിച്ചു. കാര്‍ഷിക മേഖലക്ക്​​ മുന്‍തൂക്കം നല്‍കി ഓമല്ലൂര്‍ പഞ്ചായത്ത് ബജറ്റ് പത്തനംതിട്ട: കാര്‍ഷികമേഖല, വെള്ളപ്പൊക്ക നിവാരണം, ചെറുകിട ജലസേചനം, ടൂറിസം, ശുചിത്വം തുടങ്ങിയ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ഓമല്ലൂര്‍ പഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ്​ സ്മിത സുരേഷ് അവതരിപ്പിച്ചു. മുന്‍ ബാക്കി ഉള്‍പ്പെടെ 13 കോടി 46 ലക്ഷം രൂപ വരവും 13 കോടി 22 ലക്ഷം രൂപ ചെലവും 23 ലക്ഷം മിച്ചവുമാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. ബജറ്റ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ജോണ്‍സണ്‍ വിളവിനാൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.