റാന്നി: സഞ്ചാരികളെ വരവേല്‍ക്കാന്‍ പെരുന്തേനരുവി ടൂറിസം സെന്റർ അണിഞ്ഞൊരുങ്ങി. ഏറക്കാലമായി കാടുമൂടി തകര്‍ന്നുകിടന്ന കുട്ടികളുടെ പാര്‍ക്കും നടപ്പാതകളും നവീകരിച്ചതോടെയാണ് പെരുന്തേനരുവി ടൂറിസം സെന്‍റര്‍ മനോഹരമായത്. നദിയിലേക്കും പാര്‍ക്കിലേക്കും ഇറങ്ങുന്ന പടിക്കെട്ടുകള്‍ ടൈല്‍ പാകി മനോഹരമാക്കി. കുട്ടികളുടെ പാര്‍ക്കില്‍ തറയോട് പാകിക്കഴിഞ്ഞു. ഇരുമ്പു കൊളുത്തിലുള്ള ഊഞ്ഞാലുകളും ഇരിപ്പിടങ്ങളും സ്ഥാപിച്ചു. പാര്‍ക്കിന്‍റെ മേല്‍ക്കൂര വലിയ ഫൈബര്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചു. വലിയ കെട്ടിനോടുചേര്‍ന്ന സ്ഥലങ്ങളില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചു. നദിയോടുചേര്‍ന്ന ഭാഗത്ത് രാമച്ചമാണ് വെച്ചുപിടിപ്പിച്ചത്. പാര്‍ക്കിങ് ഗ്രൗണ്ടിനോടുചേര്‍ന്ന ഭാഗത്തും ചെടികള്‍ വെച്ചുപിടിപ്പിച്ചു. ഭിത്തികള്‍ പുതിയ ചായംപൂശി മനോഹരമാക്കി. ശുചീകരണ മുറികളുടെ പഴയ കതകുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചു. ശൗചാലയത്തിലേക്കുള്ള വെള്ളത്തിന്‍റെ കണക്ഷനും ശരിയാക്കി. സര്‍ക്കാറിന്‍റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണ ജോലികള്‍ നടത്തിയത്. നിര്‍മിതികേന്ദ്രത്തിന്‍റെ മേല്‍നോട്ടത്തിലാണ് ജോലികള്‍ നടക്കുന്നത്. ptl rni _1 aruvi ഫോട്ടോ: അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേൽക്കാൻ തയാറെടുക്കുന്ന പെരുന്തേനരുവി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.