മല്ലപ്പള്ളി: സാമൂഹിക ആഘാത പഠനത്തിന്‍റെ സാങ്കേതിക വശം മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചതെന്നും അതിന്‍റെ പേരിൽ നിയമവിരുദ്ധമായി കല്ലുകൾ നാട്ടി പൊലീസ് നടത്തുന്ന അതിക്രമത്തെ സുപ്രീംകോടതി പരിഗണിച്ചില്ലെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി കുന്നന്താനം നടക്കൽ ജങ്ഷനിൽ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ല കൺവീനർ മുരുകേശൻ നടക്കൽ അധ്യക്ഷതവഹിച്ചു. അരുൺ ബാബു, ജയകുമാർ കളരിക്കൽ, അഖിൽ ഓമനക്കുട്ടൻ, സന്തോഷ്കുമാർ മാന്താനം, ടി.എസ്. എബ്രഹാം, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമൻ, അനിൽകുമാർ, രാധാമണി എന്നിവർ സംസാരിച്ചു. PTL 20 NPUTHUSSERY കെ-റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമ്മേളനം കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.