വെഹിക്കിൾ കാലിബ്രേഷൻ യൂനിറ്റ് പ്രവർത്തനം തുടങ്ങിയില്ല

കോന്നി: ഉദ്​ഘാടനം കഴിഞ്ഞ് നാലുവർഷമായിട്ടും കോന്നി ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫിസിലെ വെഹിക്കിൾ കാലിബ്രേഷൻ യൂനിറ്റ് പ്രവർത്തനം ആരംഭിച്ചില്ല. പി. തിലോത്തമൻ ലീഗൽ മെട്രോളജി മന്ത്രി ആയിരുന്നപ്പോഴും അടൂർ പ്രകാശ് എം.എൽ.എ ആയിരുന്ന കാലഘട്ടത്തിലുമാണ് കോന്നിയിൽ 2018ൽ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടറുടെ ഓഫിസ് പ്രവർത്തനം ആരംഭിച്ചത്. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ടാങ്കർ ലോറികൾ അടക്കം എത്തിച്ച് അളവുതൂക്ക നിലവാരം പരിശോധിച്ച് ഗുണ നിലവാരം ഉറപ്പുവരുത്താൻ കാലിബ്രേഷൻ യൂനിറ്റുകൊണ്ട് സാധിക്കുമായിരുന്നു. ജില്ലയിലെ നൂറിലധികം പെട്രോൾ പമ്പിലെ ടാങ്കർ ലോറികൾ ഗുണനിലവാര പരിശോധനക്ക്​ പോകുന്നത് എറണാകുളം ജില്ലയിലാണ്. ഇത് വലിയ സാമ്പത്തിക-സമയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ഓട്ടോറിക്ഷകളുടെയും ടാക്സി വാഹനങ്ങളുടെയും മീറ്റർ പരിശോധന മാത്രമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.