താലൂക്കാശുപത്രി കെട്ടിട നിർമാണം; പുരോഗതി വിലയിരുത്തി

കോന്നി: താലൂക്ക് ആശുപത്രിയിലെ 10 കോടിയുടെ നിർമാണപ്രവൃത്തികളുടെ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. പ്രവൃത്തി വേഗം പൂർത്തീകരിക്കാൻ നിർദേശം നൽകി. പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് എം.എൽ.എ താലൂക്ക്​ ആശുപത്രിയിൽ എത്തിയത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജിജി സജി, ഡി.എം.ഒ ഡോ. അനിത, ഡി.പി.എം ഡോ. ശ്രീകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ഷീന രാജൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ആശ, അസി എൻജിനീയർ വിനീത, ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യസമിതി ചെയർപേഴ്‌സൻ തുളസിമണിയമ്മ, ആശുപത്രി സൂപ്രണ്ട് ഡോ. അജയ്, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, കരാർ കമ്പനി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.