പണിമുടക്ക് തിരുവല്ലയിൽ പൂർണം

തിരുവല്ല: സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ നടന്ന . സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. പ്രകാശ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെകട്ടേറിയറ്റ്​ അംഗം കെ.ജി. രതീഷ്കുമാർ അധ്യക്ഷതവഹിച്ചു. നേതാക്കളായ സതീഷ് ചാത്തങ്കരി, ഫ്രാൻസിസ് വി.ആന്‍റണി, ആർ. സനൽ കുമാർ, ടി.എ. റെജികുമാർ, രവി പ്രസാദ്, വിശ്വംഭരൻ, മധുസൂദനൻ നായർ, തങ്കമണി വാസുദേവ്, ബാലചന്ദ്രൻ, ആർ. മനു, ഗോപി എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ ബിരിയാണി ചലഞ്ച് തിരുവല്ല: അടുത്തമാസം 27മുതൽ പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തി‍ൻെറ ധനശേഖരണാർഥം പെരിങ്ങര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. സി.പി.എം ഏരിയ കമ്മിറ്റി അംഗം പ്രമോദ് ഇളമൺ ഉദ്ഘാടനം ചെയ്തു. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എം. ഷിബു, ഡി.വൈ.എഫ്.ഐ നേതാക്കളായ ടി.ആർ. രാകേഷ്, എം.വി. വിജിത്, ഷെബിൻ ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.