റാന്നി: ചവറംപ്ലാവ് വാർഡിലെ ഒരു റോഡ് കൂടി ഗതാഗതയോഗ്യമായി. ജില്ല പഞ്ചായത്തിന്‍റെ അധീനതയിലുള്ള എബനേസർ -ചവറംപ്ലാവ്-തൊണ്ടട-കുളക്കുറ്റി റോഡാണ് റീ ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. റോഡിന്‍റെ തുടക്കം മുതൽ വലിയകാലാപടിവരെ നേരത്തേ ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാർ ചെയ്തിരുന്നു. കുളക്കുറ്റി മുതൽ വലിയ കാലാ പടിവരെ തകർന്നു കിടക്കുകയായിരുന്നു. ജില്ല പഞ്ചായത്തിൽനിന്ന് പത്ത് ലക്ഷം ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. ജില്ല പഞ്ചായത്ത് അംഗം ജെസിഅലക്സ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. രാജു തേക്കട, പാസ്റ്റർ ബിജു, ടൈറ്റസ്, സൂസൻ ടീച്ചർ, ജോർജ്, ജീമോൻ, സാം മുക്കരണത്ത്, സജി നവരൂർകിഴക്കേതിൽ, ബോബി, ജിബു, ബാബു ചാലുങ്കൽ, മാത്തുക്കുട്ടി വലിയകാല, സുജിൻ താഴോംപടിക്കൽ എന്നിവർ പ്രസംഗിച്ചു. Ptl rni - 1 Road ഫോട്ടോ: എബനേസർ-ചവറംപ്ലാവ്-തൊണ്ടട-കുളക്കുറ്റി റോഡ് ജെസി അലക്സ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.