പന്തളം: ദേശീയ ഭാഗികമായിരുന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത സമരസമിതി പ്രകടനവും യോഗവും നടത്തി. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ഇ. ഫസൽ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം ലസിത നായർ, ഏരിയ സെക്രട്ടറി വി.പി. രാജേശ്വരൻ നായർ, എസ്. കൃഷ്ണകുമാർ, അജയകുമാർ, മുണ്ടയക്കൽ മനോജ്, സുധാമണി, രാജൻ എന്നിവർ സംസാരിച്ചു. എ.ഐ.ടി.യു.സി പ്രകടനത്തിന് എസ്. രാജേന്ദ്രൻ, കെ.സി. സരസൻ, എസ്. അജയകുമാർ, ജെ. ഗിരീഷ്, ഹക്കിംഷാ എന്നിവർ നേതൃത്വം നൽകി. പന്തളം: പണിമുടക്കിനോടനുബന്ധിച്ച് എസ്.ടി.യു പന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും യോഗവും നടത്തി. മേഖല പ്രസിഡന്‍റ് റഹീം പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ഷെരീഫ് എം.എസ്.ബി.ആർ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പന്തളം മുനിസിപ്പൽ പ്രസിഡന്‍റ് കാസിം എസ്., ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ, മാലിക് മുഹമ്മദ്, മൻസൂർ, റിയാസ് , സാദിഖ്, സൈനുദ്ദീൻ അഷ്റഫ്, നിസാർ, നഹാർ, ബാബു കുട്ടൻ എന്നിവർ സംസാരിച്ചു. നിസാർ, നഹാർ ഉളമ, ബാബു, അജ്മൽ അഷ്റഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഫോട്ടോ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.