കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ പാർപ്പിട പദ്ധതിക്ക് ഒരുകോടി

കല്ലൂപ്പാറ: പാർപ്പിട പദ്ധതിക്കും ശുചിത്വ മേഖലക്കും, കാൻസർ സഹായ പദ്ധതിക്കും മുൻതൂക്കം നൽകി കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ബജറ്റ്. 12.48കോടി വരവും 12.33കോടി ചെലവും 15.48ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്‍റ് റെജി ചാക്കോ വാക്കയിൽ അവതരിപ്പിച്ചത്. പാർപ്പിട പദ്ധതിക്ക് ഒരുകോടി രൂപയും ശുചിത്വ മേഖലയിൽ 48 ലക്ഷം രൂപയും കാൻസർ സഹായ പദ്ധതിക്ക് 33.5ലക്ഷം രൂപയും പട്ടികജാതി വികസനത്തിന് 30 ലക്ഷം രൂപയും കാർഷികമേഖലക്ക്​ 20ലക്ഷം രൂപയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്‍റ് സൂസൻ തോംസൺ അധ്യക്ഷതവഹിച്ചു. ..................... മൈലപ്ര ഗ്രാമപഞ്ചായത്തില്‍ പുതിയ സോഫ്റ്റ്​വെയര്‍ സംവിധാനം മൈലപ്ര: ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ പുതിയ സോഫ്റ്റ്​വെയറിലുള്ള സാങ്കേതിക പ്രശ്നങ്ങളാല്‍ ഫ്രണ്ട് ഓഫിസില്‍ അപേക്ഷ സ്വീകരിക്കുന്നതല്ലെന്നും ഏപ്രില്‍ മൂന്നുവരെ സിറ്റിസണ്‍ സര്‍വിസ് പോര്‍ട്ടല്‍ മുഖേനയുള്ള സേവനങ്ങള്‍ ലഭ്യമാകുകയില്ലെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ................... നികുതികള്‍ 31ന് മുമ്പ് അടക്കണം മൈലപ്ര: ഗ്രാമപഞ്ചായത്തിലെ 2021-22 വര്‍ഷത്തെ കെട്ടിടനികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ ഈമാസം 31മുമ്പ് അടക്കണമെന്നും കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ റവന്യൂ റിക്കവറി/നിയമ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ......... ആംബുലന്‍സ് ഡ്രൈവര്‍ നിയമനം പത്തനംതിട്ട: പ്രമാടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് എച്ച്.എം.സി നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവര്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് അപേക്ഷ പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്ര ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 0468 2306524.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.