പത്തനംതിട്ട: സംസ്ഥാനത്ത് താമസിച്ച് ജോലിചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിന് നടപ്പാക്കിവരുന്ന ആവാസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ല ആസ്ഥാനങ്ങളിലും ഫെസിലിറ്റേഷന്‍ സെന്‍റര്‍ (ശ്രമിക് ബന്ധു) പ്രവര്‍ത്തനം ആരംഭിക്കുന്നു. ജില്ലതല ഉദ്ഘാടനം 30ന് വൈകീട്ട് മൂന്നിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ഫെസിലിറ്റേഷന്‍ സെന്‍ററിലെ കാള്‍ സെന്‍റര്‍ ഉദ്ഘാടനം പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കും. ജില്ല ലേബര്‍ ഓഫിസര്‍ കെ.ആര്‍. സ്മിത അധ്യക്ഷതവഹിക്കും. ഫെസിലിറ്റേഷന്‍ സെന്‍റര്‍ ഫോണ്‍ നമ്പര്‍: 0468 2991134. ................. കോഴഞ്ചേരിയിൽ 15.25 കോടിയുടെ ബജറ്റ് ആറന്മുള: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന് 2022-23 സാമ്പത്തികവർഷത്തേക്ക് 15.25 കോടിയുടെ ബജറ്റ്. 15,25,88,930 രൂപ വരവും 14,95,82,000 രൂപ ചെലവും 30,06,930 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. തനതുഫണ്ട് ഇനത്തിലുള്ള വരവുകൾ വർധിപ്പിക്കുന്നതിന് പ്രാധാന്യം നൽകിക്കൊണ്ടും എല്ലാ മേഖലകളെയും സ്പർശിച്ച് കൂടുതൽ ജനോപകാരപ്രദമായി ചെലവ് വെക്കുന്നതിനും ബജറ്റ് പ്രാധാന്യം നൽകുന്നു. കൃഷി, മൃഗസംരക്ഷണം ഉൾപ്പെടുന്ന ഉൽപാദന മേഖലയിൽ 23.35ലക്ഷം രൂപയും സേവന മേഖലയിൽ 2.37കോടിയും ലൈഫ് ഭവനപദ്ധതി, പ്രകൃതി സംരക്ഷണം, ശുചിത്വം എന്നീ മേഖലകൾക്കും തുക വരുത്തി. വൈസ് പ്രസിഡന്‍റ് മിനി സുരേഷ് ബജറ്റ് അവതരണം നടത്തി. ................ മൂർഖനെ പിടികൂടി മല്ലപ്പള്ളി: മൂർഖനെ വനംവകുപ്പിന്‍റെ സഹായത്തോടെ പിടികൂടി. ചെങ്ങരൂർ കാഞ്ഞിരത്തിങ്കൽ രാജപ്പന്‍റെ മുറ്റത്താണ് ശനിയാഴ്ച രാത്രി ആദ്യം പാമ്പിനെ കണ്ടത്. വിവരം നാട്ടുകാർ പഞ്ചായത്ത് അംഗം എബി മേക്കരിങ്ങാട്ടിനെ അറിയിച്ചു. തുടർന്ന് റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നിർദേശപ്രകാരം ചെങ്ങന്നൂർ സ്വദേശി സാം ജോൺ എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.