പത്തനംതിട്ട: എം.ഡി.എം.എയുമായി റാന്നിയിൽ മൂന്ന് യുവാക്കൾ പിടിയിൽ. പഴവങ്ങാടി കരികുളം മോതിരവയൽ കക്കുഴിയിൽ വീട്ടിൽ ബ്ലെസ്സൻ (23), മാമുക്ക് കല്ലൂപ്പറമ്പിൽ നോഹിൻ (26), ചേത്തക്കൽ മന്ദമരുതി താമ്രത്ത് വീട്ടിൽ ബെൻ (28) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് റാന്നി ഡിവൈ.എസ്.പി മാത്യു ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് ഇവരെ പിടികൂടിയത്. ഇവർക്ക് മാരക ലഹരിമരുന്ന് ലഭിച്ചത് സംബന്ധിച്ച് വിശദ അന്വേഷണം നടക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ അറിയിച്ചു. യുവാക്കളിൽ രണ്ടുപേർ ഓടിപ്പോകുകയും പിന്നീട് രാത്രിയോടെ റാന്നി പൊലീസ് ഇൻസ്‌പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ പിടികൂടുകയുമായിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് കിലോ കഞ്ചാവും 36 ഗ്രാം ഹഷീഷ് ഓയിലും പിടിച്ചെടുക്കുകയും ചെയ്തു. ഏഴുമറ്റൂർ ചാലപ്പള്ളി പുല്ലോക്കൽ തടത്തിൽ വീട്ടിൽ സുബിനാണ് (27) കഞ്ചാവും ഹഷീഷ് ഓയിലുമായി അറസ്റ്റിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന അങ്ങാടി പുല്ലൂപ്രം ശ്രീരാഗം വീട്ടിലെ ഷെൽഫിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ചനിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. ഒമ്പത് ചെറിയ ഡെപ്പികളിലായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് 1,51,000 രൂപയും ഹഷീഷിന് 45,000 രൂപയും വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ സായി സേനൻ, ഗീവർഗീസ് ഹരികുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അജി തോമസ്, സുധീഷ്, മണിലാൽ, രതീഷ്, ജോസി, ലിജു, അജി, ലിന്റോ ഉണ്ണികൃഷ്ണൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.