അടൂർ: അടൂരിലെ ഇരട്ടപ്പാലത്തിന്‍റെ അനുബന്ധ പാതയുടെ പണി ഇഴയുന്നു. ഈ സാമ്പത്തികവർഷം പുതിയ പാലം തുറന്നുകൊടുക്കാൻ കഴിയില്ലെന്ന് തീർച്ചയായി. ഇരട്ടപ്പാലം നിർമിച്ച് മാസങ്ങളായിട്ടും അവസാനഘട്ട പണികളും മന്ദഗതിയിലാണ്. ജല അതോറിറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്. പുതിയ ജലവിതരണ പൈപ്പ് സ്ഥാപിക്കുന്നത് വൈകിയതിനാൽ പാലത്തിന്‍റെ അപ്രോച്ച് റോഡിന്‍റെ നിർമാണവും ടൗൺ റോഡിന്‍റെ ടാറിങ്ങും ആറുമാസത്തിലേറെ വൈകി. കിഫ്ബി പണി ഏറ്റെടുത്തിട്ടും പ്രവർത്തനം വേഗത്തിലായില്ല. വകുപ്പുകൾ തമ്മിലുള്ള ഐക്യമില്ലായ്മയാണ് കാരണം. പൈപ്പിടൽ പൂർത്തിയാകാത്ത ഭാഗത്തെ പണി 2021ജൂണിൽ ആരംഭിച്ച് അടുത്തിടെയാണ് പൂർത്തിയായത്. പഴയ ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സെൻട്രൽ ജങ്ഷൻ മുതൽ ഹോളിക്രോസ്-കരുവാറ്റ പള്ളി ജങ്ഷൻ വരെ പൂർത്തിയായെങ്കിലും പ്രധാന പൈപ്പ് ലൈനിൽനിന്ന് ഉപ പൈപ്പ് ലൈനും സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കുമുള്ള കണക്ഷനുകളും പുതിയ പൈപ്പിട്ടു നൽകിയില്ല. മാനദണ്ഡപ്രകാരം പൈപ്പിടൽ നടപ്പാക്കാത്തതിനാൽ ഇവ അടിക്കടി പൊട്ടുന്നതും പതിവായി. പൈപ്പിട്ട പാതയുടെ വശങ്ങൾ ടാർ ചെയ്യാൻ മെറ്റൽ നിരത്തി ഇടിച്ചുറപ്പിച്ചപ്പോൾ മിക്കയിടത്തും പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴായി. അടിക്കടി കുടിവെള്ള വിതരണം തടസ്സപ്പെട്ടതോടെ ടാറിങ് താൽക്കാലികമായി നിർത്തിവെച്ചു. വലിയ തോടിന് കുറുകെ 25 മീറ്റർ നീളത്തിലും 7.5 മീറ്റർ വീ തിയിലുമാണ് കെ.എസ്.ആർ.ടി ജങ്ഷനിൽ നിലവിലുള്ള പാലത്തിന് ഇരുവശത്തുമായി പുതിയ ഇരട്ടപാലം നിർമിച്ചത്. ഇതിനൊപ്പം ഓടകളുടെ നിർമാണവും നഗരസൗന്ദര്യവത്കരണ പദ്ധതി, സെൻട്രൽ ജങ്ഷനിലെ മൂന്ന് ഐലൻഡുകളും ടൗൺ റോഡ് ടാറിങ്ങും നടത്തുന്നതിന് 11 കോടിയാണ് അനുവദിച്ചത്. PTL ADR Bridge അടൂരിൽ ഇരട്ടപ്പാലത്തിന്‍റെ അനുബന്ധ പാത നിർമാണത്തിന് ഇറക്കിയ മെറ്റൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.