അടൂർ: രാജ്യത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് സാമൂഹികനീതി ഇന്നും അന്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കെ.പി.എം.എസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അടൂർ താലൂക്ക് യൂനിയൻ സംഘടിപ്പിച്ച സുവർണ ഗാഥ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക നീതിയും തുല്യതയും എല്ലാ രംഗത്തും ഉറപ്പുവരുത്താൻ അയ്യൻകാളിയുടെ പോരാട്ടങ്ങൾ തുടരേണ്ടതുണ്ടെന്നും അതിനായി കെ.പി.എം.എസ് ശക്തമായി രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡന്റ് സുനീഷ് കൈലാസം അധ്യക്ഷത വഹിച്ചു. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി, സംഗീതജ്ഞൻ മണക്കാല ഗോപാലകൃഷ്ണൻ, നടൻ കെ.വി. കടമ്പനാടൻ എന്നിവരെ ആദരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, കെ.പി.എം.എസ് അടൂർ താലൂക്ക് യൂനിയൻ സെക്രട്ടറി ടി.ആർ. ബിജു, വൈസ് പ്രസിഡന്റ് പി.ബി. ബാബു, അസി. സെക്രട്ടറി മങ്ങാട് അശോകൻ, ട്രഷറർ അങ്ങാടിക്കൽ സുരേന്ദ്രൻ, പഞ്ചമി, കോഓഡിനേറ്റർ കെ. ഓമന, സജിനി സുകു എന്നിവർ സംസാരിച്ചു. മാധ്യമ വിഭാഗം കൺവീനർ ജയൻ ബി. തെങ്ങമം കെ.പി.എം.എസിന്റെ അരനൂറ്റാണ്ടു കാലത്തെ ചരിത്രാവലോകനം നടത്തി. PTL ADR KPMS കെ.പി.എം.എസ് അടൂർ യൂനിയൻ സംഘടിപ്പിച്ച സുവർണ ഗാഥ സാംസ്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.