വടശ്ശേരിക്കര: . ആങ്ങമൂഴി പ്ലാപ്പള്ളി റോഡിലെ എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം ആറ്റുകടവിലേക്കുള്ള പൊതുവഴിയാണ് വ്യക്തി കൈയേറി കെട്ടിയടച്ചതായി പരാതി ഉയരുന്നത്. ആങ്ങമൂഴി കോട്ടമൺപാറ പ്രദേശത്തുള്ള നൂറുകണക്കിന് കുടുംബങ്ങളും ശബരിമല തീർഥാടകരും സ്റ്റേ ബസ് ജീവനക്കാരൊക്കെ ഉപയോഗിക്കുന്ന വർഷങ്ങൾ പഴക്കമുള്ള കുളിക്കടവിലേക്കുള്ള വഴിയാണിത്. വർഷങ്ങൾ പഴക്കമുള്ളതും രണ്ടു മീറ്ററിലധികം വീതിയുണ്ടായിരുന്നതുമായ കൈവഴി പലപ്പോഴായി സമീപവാസികൾ കൈയേറി നിലവിൽ അര മീറ്റർ വീതിയാണ് ഉണ്ടായിരുന്നത്. ഇതിൽ പകുതിയിലേറെയാണ് ഇപ്പോൾ കെട്ടിത്തിരിച്ചത്. വേനൽക്കാലത്ത് ഈ കടവിനെ ആശ്രയിച്ചിരുന്ന നിരവധിപേർ ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.