കോന്നി: കോന്നിയുടെ മലയോര മേഖലയിൽ കഞ്ചാവ് വിൽപന വ്യാപകം. കോന്നി മണ്ഡലത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് നിരവധി കേസുകൾ എക്‌സൈസ്, പൊലീസ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹാൻസ് പോലെയുള്ള ലഹരിയുടെ വിൽപനയും കുറവല്ല. ദിവസങ്ങൾക്ക് മുമ്പ് തണ്ണിതോട്ടിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. സ്‌കൂൾ പരിസരങ്ങൾ കൃന്ദ്രീകരിച്ചാണ് കൂടുതലും ലഹരിവിൽപന നടക്കുന്നത്. കഞ്ചാവ് കേസുകളിൽ ചെറിയ അളവുവുകളിലാണ് പിടികൂടുന്നവയിൽ ഏറെയും. സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ചാണ് വിൽപന ഏറെയും നടക്കുന്നത്. കഞ്ചാവ് കൂടാതെ വിവിധതരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇരുചക്ര വാഹനങ്ങളിലും മറ്റും എത്തി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യുകയാണ്. തമിഴ്നാട് മേഖലയിൽനിന്ന് മറ്റും എത്തിക്കുന്ന കഞ്ചാവ് ഇടനിലക്കാർ വഴി വലിയ വിലക്ക് വിറ്റഴിക്കുന്നതായും പറയുന്നു. വിവരം ലഭിച്ച് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ഇവർ കടന്നുകളയുന്നത് പതിവാണ്. വനമേഖലയും ഇതിനോട് ചേർന്ന പ്രദേശങ്ങളുമാണ് കഞ്ചാവ് സംഘങ്ങൾ താവളമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.