തണ്ണിത്തോട്മൂഴി-തേക്കുതോട് റോഡ് നിർമാണം വിലയിരുത്തി

കോന്നി: തണ്ണിത്തോട്മൂഴി തേക്കുതോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമാണ പ്രവൃത്തിയുടെ പുരോഗതി അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ വിലയിരുത്തി. നിർമാണ കാലാവധിക്കുള്ളിൽതന്നെ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രദുരിതത്തിന്​ പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍നിന്ന്​ രണ്ടര കോടി രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 2.50 കി.മീ. ഭാഗവും ജില്ല പഞ്ചായത്ത് അധീനതയിലുള്ള നാലു കി.മീ. ദൂരം റീ ബില്‍ഡ് കേരള ഇനിഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തിയും തുക വകയിരുത്തി ഒരേ ദിവസമാണ്​ നിര്‍മാണം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.